ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇനി ആശ്വസിക്കാം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇനി ആശ്വസിക്കാം.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇനി ആശ്വസിക്കാം. അവസാനം ഡല്‍ഹി മുഖ്യന്‍റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി കൈക്കൊണ്ടു.കേജരിവാളിന്‍റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതോടെ കേജരിവാളിനെതിരായ അപകീര്‍ത്തിക്കേസ് ധനമന്ത്രി ജെയ്റ്റ്‌ലി പിന്‍വലിച്ചേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കേസുകളിലായി ഇരുപത് കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹി ക്രിക്കറ്റ്​ അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കെ ​ജെയ്​റ്റ്​ലി വന്‍ അഴിമതി നടത്തിയെന്നായിരുന്നു കേജരിവാളിന്‍റെ ആരോപണം.

നേരത്തെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്​കരിയോടും ​കെജ്​രിവാള്‍ മാപ്പ്​ ചോദിച്ചിരുന്നു. തുടര്‍ന്ന്​ ഗഡ്​കരി കെജ്​രിവാളിനെതിരായ അപകീര്‍ത്തി കേസ്​ പിന്‍വലിച്ചിരുന്നു.

Back to top button