കേരളത്തിൽ ഈ വർഷം സെപ്റ്റംബർ വരെ വാഹനാപകടത്തിൽ 3375 പേര് മരിച്ചതായി പോലീസ്

വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ പിഴവുമാണ് അപകടങ്ങളുടെ കാരണമെന്നാണ് വിലയിരുത്തുന്നത്

കേരളത്തിൽ ഈ വർഷം സെപ്റ്റംബർ വരെ വാഹനാപകടത്തിൽ 3375 പേര് മരിച്ചതായി പോലീസ്. ഈ വർഷം സെപ്റ്റംബർ 30 വരെ 30784 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടങ്ങളിൽ 37884 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ പിഴവുമാണ് അപകടങ്ങളുടെ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ്.

റോഡ് അപകടങ്ങളുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളം. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പ്രകാരം അപകടങ്ങളുടെ എണ്ണത്തിൽ നാലാമതും അഞ്ചാമതും സ്ഥാനങ്ങളിൽ കേരളം എത്തിയിരുന്നു. അപകടമരണങ്ങൾ കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും പരുക്കേൾക്കുന്നവരുടെ എണ്ണത്തിൾ മുന്നിലാണ്. കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങൾ, മരണപ്പെട്ടവരുടെ എണ്ണം പരുക്കേറ്റവരുടെ എണ്ണം ഇപ്രകാരമാണ്.

2014 – 36282, 4049, 41096
2015 – 39014, 4196, 43735
2016 – 39420, 4287, 44108
2017 – 38470, 4131, 42671
2018 – 40181, 4303, 45458

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button