സ്പോട്സ് (Sports)

ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും.

ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും.

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും. ബഹ്റൈനും യുഎഇയുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക. സയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യമത്സരം നടക്കുന്നത്. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ തായ്ലന്‍റാണ് ഇന്ത്യയുടെ എതിരാളികള്‍. 1964ലെ റണ്ണേഴ്സ് അപ്പായ ഇന്ത്യ 1984ലും 2011ലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. അനസ് എടത്തൊടിക്കയും ആഷിക്ക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം.

Tags
Back to top button