സംസ്ഥാനം (State)

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസ് ആക്രമണം, അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി.

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഊർജിത അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

ആക്രമണം നടക്കുമ്പോൾ റിപ്പോർട്ടർ ടി.വി.പ്രസാദ് ആ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നു.

ഓഫീസിന് മുൻപിൽ പാർക് ചെയ്തിരുന്ന ചാനലിന്‍റെ കാര്‍ അക്രമികള്‍ തകര്‍ത്തു.

അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഡിജിപി ആലപ്പുഴ ജില്ലാ എസ്‌പിക്ക് നിർദേശം നൽകി.

സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഗതാഗത മന്ത്രി തോമസ് ചാണ്ടി അനധികൃത കായൽ കയ്യേറ്റവും ഭൂമി കയ്യേറ്റവും നടത്തിയെന്ന റിപ്പോർട്ടുകൾ ഏഷ്യാനെറ്റ് ന്യൂസിൽ വന്നതിന് പിന്നാലെയാണ് ആക്രമണം.

മുൻ വിധിയില്ലാതെ ആക്രമണം നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു.
തോമസ് ചാണ്ടി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി ആലപ്പുഴ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കൾ ആക്രമണത്തെ അപലപിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ വൈകിട്ട് തിരുവനന്തപുരത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കും.
ആലപ്പുഴയിൽ രാവിലെ ജില്ല പത്രപ്രവർത്തക യൂണിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
Tags
Back to top button