സംസ്ഥാനം (State)

വീട്ടമ്മയ്ക്ക് നേരെ വധശ്രമം; പ്രതി പിടിയിൽ

മുക്കം മണാശ്ശേരിയിൽ ഷീബ ഫൈസലിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊറ്റശ്ശേരി സ്വദേശിയായ സുജിത് പിടിയിലായി.

കോഴിക്കോട് മുക്കം വെസ്റ്റ് മാമ്പറ്റയിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണാശ്ശേരി ഫൈസലിന്റെ ഭാര്യ ഷീബക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പൊറ്റശ്ശേരി സ്വദേശി സുജിത് പിടിയിൽ.

ഷീബ വീടിന്റെ സിറ്റൗട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിക്രമിച്ചു കയറിയ പ്രതികൊടുവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാൽ വെട്ട് കൈക്കാണ് കൊണ്ടത്. സംഭവശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലും പ്രതി തകർത്തിട്ടുണ്ട്.

ഫൈസലിന്റെ വീടിന് സമീപം നിർത്തിയിട്ട തന്റെ ബൈക്ക് തിരിച്ചു വന്നപ്പോൾ കാണാതായതിൽ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്നാണ് സുജിത്ത് പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾ തന്റെ ബൈക്ക് ഫൈസലിന്റെ വീടിന് സമീപമായിരുന്നില്ല നിർത്തിയിട്ടിരുന്നതന്ന് പൊലീസ് പറഞ്ഞു. തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

തുടർന്ന് മണാശ്ശേരി ഭാഗത്തേക്ക് പോയ പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ ഷീബ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Tags
Back to top button