ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും

ആറ് ജില്ലകളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുക

ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ആറ് ജില്ലകളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 37,83,055 വോട്ടർമാർ ഇന്ന് 189 സ്ഥാനാർത്ഥികളുടെ വിധിയാകും നിശ്ചയിക്കുന്നത്.

3906 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി പതിമൂന്നിൽ പന്ത്രണ്ട് ഇടങ്ങളിലും സ്വന്തം സ്ഥാനാർത്ഥിയെ ആണ് പരിക്ഷിക്കുന്നത്. ഒരിടത്ത് സ്വതന്ത്രൻ എൻ.ഡി.എ ടിക്കറ്റിലും ജനവിധി തേടുന്നുണ്ട്.

കോൺഗ്രസ് – ജെ.എം.എം സഖ്യത്തിനായ് ജെ.എം.എം നാലും കോൺഗ്രസ് ആറും ആർ.ജെ.ഡി നാലും മണ്ഡലങ്ങളിൽ മത്സരിയ്ക്കുന്നു. എഴുമണിയ്ക്ക് ആരംഭിച്ച വോട്ടിംഗ് മൂന്ന് മണിയ്ക്ക് അവസാനിയ്ക്കും. അഞ്ച് ഘട്ടമായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുക. ഡിംസബർ ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ആകെ 81 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിൽ ഉള്ളത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button