ലക്ഷദ്വീപിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു.23 പേരെ രക്ഷപ്പെടുത്തി

ലക്ഷദ്വീപിൽ നിന്നും 570 കി.മി.( 340 നോട്ടിക്കൽ മൈൽ) അകലെ വാതകച്ചോർച്ചയെത്തുടർന്ന് ചരക്കുകപ്പലിന് തീപിടിച്ചതായി വിവരം.ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം.

കൊച്ചി: ലക്ഷദ്വീപിൽ നിന്നും 570 കി.മി.( 340 നോട്ടിക്കൽ മൈൽ) അകലെ വാതകച്ചോർച്ചയെത്തുടർന്ന് ചരക്കുകപ്പലിന് തീപിടിച്ചതായി വിവരം.ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം.

സിംഗപ്പൂരിൽ നിന്നും സൂയസ് കനാലിലേക്കുള്ള യാത്രയ്ക്കി ടയാണ് കപ്പലിന് തീപിടിച്ചതെന്നാണ് വിവരം 13 ഇന്ത്യാക്കാരും,9ഫിലിപ്പിൻ സു കാ രും, 2 തായ് ലൻഡുകാരും റൊമേനിയ, സൗത്ത് ആഫിക്ക, യുണൈറ്റഡ് കിംഗ് ഡം എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരുമുൾപ്പെടെ 27 ജീവനക്കാർ കപ്പലിലുണ്ടായി തന്നതായാണ് വിവരം.

രക്ഷപെടുത്തിയവരിൽ 2 പേരുടെ നില ഗുരുതരമാണെന്നും ഒരാൾ മരിച്ചെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരമുണ്ട്.കപ്പൽ തീ പിടിച്ചെന്ന വിവരം ബോംബെയിലെ മാരിടൈംബോർഡ് ആസ്ഥാനത്ത് സന്ദേശം ലഭിക്കുകയും, തുടർന്ന് മറ്റ് ചരക്കുകപ്പലുകളും ഇൻഡ്യൻ നേവിയും, കോസ്റ്റു ഗാർഡും അവിടെ എത്തി രക്ഷാ പ്രവർത്തനം നടത്തിയതായാണ് റിപ്പോർട്ട്.. രക്ഷാപ്രവർത്തനം 1 ദിവസം മുഴുവൻ നീണ്ടുനിന്നു.

വാതകച്ചോർച്ചയെത്തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ കപ്പൽ പൂർണ്ണമായും കത്തിനശിച്ചുവെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ എവിടേക്ക് കൊണ്ടു പോകുമെന്ന വിവരം ലഭിച്ചിട്ടില്ല. രക്ഷപെടുത്തിയ ജീവനക്കാരിൽ മലയാളികളുണ്ടോ എന്നുള്ള വിവരവും ലദ്യമായിട്ടില്ല –

1
Back to top button