ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമാനം തകർന്ന് 27 പേർ മരണപ്പെട്ടു.

ബി.സി.ബിയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ 228 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 24 പേരുടെ മൃതദേഹം കണ്ടെത്തി.

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമാനം തകർന്ന് 27 പേർ മരണപ്പെട്ടു. ബി.സി.ബിയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ 228 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 24 പേരുടെ മൃതദേഹം കണ്ടെത്തി.

കോംഗോയിലെ ഗോമയിൽ നിന്ന് ബർനിയിലേക്കു പോയ വിമാനം ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിൽ തകർന്ന് വീഴുകയായിരുന്നു. 17 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം പതിച്ച പ്രദേശത്തുണ്ടായിരുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിരവധി വീടുകളും തകർന്നു. കെട്ടിടാവിശിഷ്ടങ്ങൾക്കിടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ സംശയിക്കുന്നുണ്ട്.

24 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു യാത്രക്കാരനും വിമാനത്തിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെതടക്കം വിലക്ക് നേരിടുന്ന വിമാനകമ്പനിയാണ് ബി.സി.ബി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button