കുറ്റകൃത്യം (Crime)

യൂട്യൂബ് വീഡിയോ കണ്ട് എ.ടി.എം കവർച്ചയ്ക്കിറങ്ങി; രണ്ടു പേര് പിടിയിൽ

കാഞ്ചീവരം സ്വദേശികളായ ഇവർ പല്ലാവരത്തെ ഒരു കോളേജിലെ വിദ്യാർത്ഥികളാണ്.

ചെന്നൈ: എ.ടി.എം കവർച്ചയെക്കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ കണ്ട് കവർച്ചയ്ക്കിറങ്ങിയ രണ്ടു പേര് പിടിയിൽ. വെൽഡിങ് യന്ത്രവുമായി എത്തി എ.ടി.എം തകർക്കാൻ ശ്രമിക്കുകയും കൗണ്ടറിന് ഉള്ളിലുണ്ടായിരുന്ന ക്യാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനായി കറുത്ത പെയിന്റടിക്കുകയുമായിരുന്നു യുവാക്കൾ.

കാഞ്ചീവരം സ്വദേശികളായ ഇവർ പല്ലാവരത്തെ ഒരു കോളേജിലെ വിദ്യാർത്ഥികളാണ്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ഒരു മാസത്തിലേറെയായി എ.ടി.എം കവർച്ച ആസൂത്രണം ചെയ്യാനാരംഭിച്ചിട്ടെന്നും കവർച്ച ചെയ്യാനുള്ള എ.ടി.എം കണ്ടെത്തിയ ശേഷം ദിവസങ്ങളോളം പ്രദേശം പഠിച്ചതായും ഇരുവരും പറഞ്ഞതായി പൊലീസ് അറിയിച്ചു.

എന്നാൽ മോഷണശ്രമം നടക്കുന്നതായി മനസിലാക്കിയ ബാങ്ക് സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

Tags
Back to top button