കുറ്റകൃത്യം (Crime)

തിരുവനന്തപുരം ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപമാണ് റോഡരികിൽ വിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

അനന്തപുരി ഹോസ്പിറ്റലിനു സമീപത്തു നിന്നാണ് രാത്രി വിപിൻ ഓട്ടം പോയത്. ആനയറ എത്തിയപ്പോൾ വിപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷം പ്രതികൾ രക്ഷപെട്ടു.
ബൈക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിപിനെ ഓട്ടം വിളിച്ചുകൊണ്ടുപോയ ആറംഗ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Tags
Back to top button