അയോധ്യാ കേസ്; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യാ മുൻഡയറക്ടർ കെ.കെ മുഹമ്മദ്

പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകൾ കോടതിയിൽ അംഗീകരിക്കപ്പെട്ടുവെന്നും കെ കെ മുഹമ്മദ് പറഞ്ഞു.

അയോധ്യാ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യാ മുൻ ഡയറക്ടർ കെ.കെ മുഹമ്മദ്. വർഷങ്ങളായി പ്രതീക്ഷിച്ച വിധിയാണ്. പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടു. മുസ്ലീം വിഭാഗത്തെയും പരിഗണിച്ചു. തനിക്കെതിരെ നടന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പുരാവസ്തു വകുപ്പ് കണ്ടെത്തിയ വസ്തുതകൾ മുഴുവനും ശരിയാണെന്ന് കോടതി അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും മികച്ച ഒരു വിധി പുറപ്പെടുവിച്ചത്. മുസ്ലീംങ്ങളുടെ എല്ലാ അവകാശങ്ങളും പരിഗണിച്ചിട്ടുണ്ട്. ഇതിലും മികച്ച ഒരു വിധി പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button