ലിംഗംഛേദിച്ച കേസ്: അയ്യപ്പദാസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ലിംഗം ചേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസ് കസ്റ്റഡിയിൽ.

കൃത്യത്തിന് പ്രേരണ നൽകിയെന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം.

കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിനെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൃത്യം നടത്താൻ യുവതിക്ക് ആയുധം നൽകിയത് അയ്യപ്പദാസാണ്.

ഇയാൾ ഉൾപ്പടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് പൊലീസ് കരതുന്നു.

ഇതിനാലാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്. അയ്യപ്പദാസ് നിർബന്ധിച്ചിട്ടാണ് താൻ കൃത്യം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

ഗംഗേശാനന്ദ കേസ് സർക്കാർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ നേരത്തേ പോക്സോ കോടതി തള്ളിയിരുന്നു.

അടിക്കടി മൊഴിമാറ്റുന്ന സാഹചര്യത്തിൽ പെൺകുട്ടിയെ നുണ പരിശോധനക്കും ബ്രെയിൻ മാപ്പിംഗിനും വൈദ്യപരിശോധനക്കും വിധേയമാക്കണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

Back to top button