കോൺഗ്രസ് മരണത്തിന്റെ വക്കിൽ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അസദുദ്ദീൻ ഒവൈസി

പുണെയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്

ദില്ലി: കോൺഗ്രസ് പാർട്ടി സമ്പൂർണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാലും രക്ഷപ്പെടില്ലെന്നും ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി. ആരു വിചാരിച്ചാലും കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയില്ല. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ശക്തമായ പ്രതിപക്ഷമാകാൻ തന്റെ പാർട്ടിക്ക് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

പുണെയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. കോൺഗ്രസ് പാർട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുൽ ഗാന്ധി കപ്പൽ മുങ്ങുന്നതിന് മുമ്പ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വിദേശ സഞ്ചാരം നടത്തുന്ന രാഹുൽ ഗാന്ധിയുടെ നടപടി അപക്വമാണെന്നും അദ്ദേഹം വിമർശിച്ചു.

100 സീറ്റുകൾ ന്യൂനപക്ഷത്തിന് മാറ്റിവെച്ചിരിക്കുന്നെന്ന് പറയുന്നു. എന്നാൽ, ഏതെങ്കിലും പാർട്ടി ന്യൂനപക്ഷത്തിന് നേതൃത്വ സ്ഥാനം നൽകിയിട്ടുണ്ടോ. സാമ്പത്തിക സംവരണം ബി.ജെ.പി പാർലമെന്റിൽ നടപ്പാക്കുമ്പോൾ ഒറ്റ ന്യൂനപക്ഷ എം.പിമാരും എതിർക്കാതിരിക്കാൻ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button