അയോധ്യകേസിലെ സുപ്രീംകോടതി വിധിയിൽ തൃപ്തനല്ലെന്ന് അസദുദ്ദീൻ ഒവൈസി.

സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്. എന്നാൽ അത് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതല്ലെന്നും ഒവൈസി

ഹൈദരാബാദ്: അയോധ്യകേസിലെ നിർണായകമായ സുപ്രീംകോടതി വിധിയിൽ തൃപ്തനല്ലെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീന് നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി. കോടതി വിധിയിൽ തങ്ങൾ ഒരു തരത്തിലും സംതൃപ്തരല്ല. ഇത് വസ്തുതകൾക്ക് മുകളിൽ വിധിയുടെ വിജയമാണ്. സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്. എന്നാൽ അത് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതല്ലെന്നും ഒവൈസി ഹൈദരാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അയോധ്യ കേസ് ഒരു ചെറിയ ഭൂമിയുടെ മുകലിൽ ഉള്ള തർക്കം മാത്രമായിരുന്നില്ല. ഉത്തർ പ്രദേശിൽ എവിടെ വേണമെങ്കിലും ഒരു അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ മുസ്ലീങ്ങൾക്ക് സാധിക്കും. പക്ഷേ, മുസ്ലീങ്ങൾ അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല, അവരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടിയത്. ഞങ്ങൾക്ക് ദാനമായി അഞ്ച് ഏക്കർ ഭൂമി വേണ്ട. ഇന്ത്യൻ ഭരണഘടനയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, എന്നാൽ വിധിയിൽ ഒട്ടും തൃപ്തരല്ലെന്നും ഒവൈസി ആവർത്തിച്ച് വ്യക്തമാക്കി.

തർക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തിൽ കോടതി എങ്ങനെ എത്തിയതെന്ന് മനസ്സിലാകുന്നില്ല. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽ എനിക്ക് വിശ്വാസമുണ്ട്. അവരെ പിന്തുണയ്ക്കുമെന്നും ഒവൈസി വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button