ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം

ക്യാരി ബാഗുകൾ, പാത്രങ്ങൾ, സ്പൂൺ, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് നിരോധിക്കുക.

സംസ്ഥാനത്ത് ഒത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം. ക്യാരി ബാഗുകൾ, പാത്രങ്ങൾ, സ്പൂൺ, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് നിരോധിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനുവരി ഒന്ന് മുതൽ നിരോധനം നിലവിൽ വരും.

ഉപയോഗത്തിന് പുറമെ വിപണനം, ഉത്പാദനം എന്നിവയ്ക്കും നിരോധനമേർപ്പെടുത്തും. നിരോധനം ലംഘിച്ചാൽ പിഴ ശിക്ഷയുണ്ടാകും. ആദ്യഘട്ട പിഴ 10,000 രൂപയായിരിക്കും. നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവ് ശിക്ഷയും വരെ ലഭിക്കും. എന്നാൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മിൽമ, ബിവറേജസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് ചില ഇളവുകൾ നൽകാനും സർക്കാർ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ കൊണ്ടുവരാനുള്ള ചുമതല. നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button