കൊല്ലത്ത് അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപ്പാക്കി.

യൂക്കോ ബാങ്കിന്റേതാണ് ജപ്തി നടപടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കൊല്ലം പൂയപ്പള്ളിയിൽ അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപ്പാക്കി. യൂക്കോ ബാങ്കിന്റേതാണ് ജപ്തി നടപടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗേറ്റ് പൂട്ടി ബാങ്ക് അധികൃതർ മടങ്ങി.

സിനിലാൽ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഒന്നരലക്ഷം രൂപയാണ് ലോൺ എടുത്തത്. തുക അടയ്ക്കുന്നതിൽ മുടക്കം വന്നതോടെയാണ് ജപ്തി നടപടി സ്വീകരിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ വീട്ടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി. ഗേറ്റ് പൊളിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button