ജോർജ് ഡബ്ലൂ എച്ച് ബുഷിന്‍റെ ഭാര്യ ബാർബറ ബുഷ് അന്തരിച്ചു.

ജോർജ് ഡബ്ലൂ എച്ച് ബുഷിന്‍റെ ഭാര്യ ബാർബറ ബുഷ് അന്തരിച്ചു.

വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലൂ എച്ച് ബുഷിന്‍റെ ഭാര്യയായിരുന്ന ഇവര്‍ക്ക് 92 വയസ്സായിരുന്നു. കുറച്ചു വർഷങ്ങളായി ഹൃദയപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും അവരെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഭർത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാർബറ ബുഷ്. ആരോഗ്യം പൂര്‍ണ്ണമായും ക്ഷയിച്ചെന്നും കൂടുതൽ വൈദ്യപരിശോധനകൾ നടത്തുന്നില്ലെന്നും സ്നേഹപരിചരണമാണ് ഇനി നൽകുന്നതെന്നും ഞായറാഴ്ച ബുഷിന്‍റെ കുടുംബം പറഞ്ഞിരുന്നു.

1945 ജനുവരി ആറിനാണ് ജോർജ് ഡബ്യൂ എച്ച് ബുഷിന്‍റെയും ബാർബറ ബുഷിന്‍റെയും വിവാഹം നടന്നത്. അമേരിക്കൻ ചരിത്രത്തിൽ ദീർഘകാലം ഒരുമിച്ച് കഴിഞ്ഞ ഭാര്യ ഭർത്താക്കന്മാരായിരുന്നു ഇവർ.

new jindal advt tree advt
Back to top button