സ്പോട്സ് (Sports)

ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാർതൊലൊമ്യൂ ഒഗ്ബെച്ചെ നയിക്കും

ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്

വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാർതൊലൊമ്യൂ ഒഗ്ബെച്ചെ നയിക്കും. അദ്ദേഹത്തെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്.

ഈ സീസണിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്. കഴിഞ്ഞ സീസണിൽ ഹൈലാൻഡേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വരൾച്ചയ്ക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

വളരെ സിമ്പിളായ ഹോം ജേഴ്സിയാണ് ഇക്കൊല്ലം ബ്ലാസ്റ്റേഴ്സ് അണിയുക. ജേഴ്സിയുടെ നിറം മഞ്ഞയാണ്. തോളിലും കൈയിലും നീല സ്ട്രൈപ്പും. ഷോർട്സ് നീല നിറത്തിലും ഗോൾ കീപ്പിംഗ് ജേഴ്സി വെള്ള നിറത്തിലുമാണ്.

ആരാധകർക്കു വേണ്ടി പ്രത്യേകമായി ഫാൻ ജേഴ്സിയും ഇക്കൊല്ലം ഉണ്ടാവും. സാധാരണ ജേഴ്സിയുടെ വലതു ഭാഗത്ത് ആനയുടെ ചിഹ്നവും ഇടതു ഭാഗത്തായി രണ്ട് നീല വരകൾ കൂടിയുള്ളതാണ് ഫാൻ ജേഴ്സി.

Tags
Back to top button