Uncategorized

ഒറ്റയ്ക്ക് ആകുന്നതിൽ സന്തോഷിക്കൂ

സ്റ്റാറ്റസ് സിംഗിള്‍ ആക്കി നിലനിര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ജീവിതത്തില്‍ കൂടുതല്‍ സന്തോഷിക്കാനുള്ള അവസരം നിങ്ങള്‍ക്കാണ്.

ഒറ്റയ്‍ക്ക് ജീവിക്കുന്നവരെക്കുറിച്ചുള്ള പൊതുവായ ധാരണകള്‍ തെറ്റാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.

ഒറ്റയ്‍ക്കിരിക്കാന്‍ ഇഷ്‍ടപ്പെടുന്നവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവരും പുതിയകാര്യങ്ങള്‍ അറിയാന്‍ താല്‍പര്യപ്പെടുന്നവരും മറ്റുള്ളവരോട് ഇടപഴകാന്‍ മടിയില്ലാത്തവരുമാണെന്ന് അമേരിക്കന്‍ മാസികയായ സൈക്കോളജി ടുഡേ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

വ്യക്തികളുടെ സ്വഭാവത്തിലെ സവിശേഷതകളാണ് പഠനവിധേയമാക്കിയത്. ന്യൂറോട്ടിക്, വിശാലമനസ്‍കത, ഇടപഴകാനുള്ള കഴിവ്, ഒരു കാര്യം സമ്മതിച്ചു തരാനുള്ള കഴിവ് തുടങ്ങിയ പരിശോധിച്ചു.

ഇക്കാര്യങ്ങളില്‍ ഒറ്റയ്‍ക്ക് ജീവിക്കുന്നവരാണ് പങ്കാളികളുള്ളവരെക്കാള്‍ നന്നായി പെരുമാറുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു. മാനസിക സമ്മര്‍ദ്ദവും സാമൂഹ്യബോധവും ഇവര്‍ക്കു തന്നെയാണ് കൂടുതലെന്നും ഈ പഠനത്തില്‍ നിന്ന് മനസിലായി.

Tags
Back to top button