ഭക്ഷണക്രമത്തിലൂടെ സൗന്ദര്യം.

സൗന്ദര്യം കൂട്ടാൻ ഏറ്റവും പ്രധാനം ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ്. ആഹാരത്തിലെ തെറ്റായ ശീലങ്ങൾ മുഖക്കുരു, വരണ്ട മുടി, അമിതവണ്ണം എന്നിങ്ങനെയുള്ള ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഭക്ഷണക്രമത്തിലൂടെ സൗന്ദര്യം സംരക്ഷിക്കുവാൻ ഇവ ശീലമാക്കാം

വെള്ളം

 

സൗന്ദര്യസംരക്ഷണത്തില്‍ വെള്ളത്തിന് പ്രധാന സ്ഥാനം തന്നെയാണുള്ളത്. ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ശാരീരീകപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും, ചര്‍മ്മത്തിന് നല്ല നിറം ലഭിക്കുകയും ചെയ്യും.

ചോക്കലേറ്റ്

 

 
ചോക്കലേറ്റിൽ ഫ്ലേവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, ചര്‍മ്മത്തിന് തിളക്കവും, പ്രസരിപ്പും നല്കുകയും ചെയ്യും.

നാരങ്ങ

 

 


പതിവായി നാരങ്ങ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുലമാക്കുകയും, ചുളിവുകള്‍ വീഴുന്നതും, മുഖക്കുരു ഉണ്ടാകുന്നതും തടയുകയും ചെയ്യും.

Back to top button