ഓട്ടോമൊബൈല് (Automobile)

ഡിഎസ്കെ ബെനലി 302ആർ എൻട്രിലെവൽ മോട്ടോർസൈക്കിൾ ഇന്ത്യയിലവതരിച്ചു.

ഡിഎസ്കെ ബെനലി 302ആർ എൻട്രിലെവൽ മോട്ടോർസൈക്കിൾ ഇന്ത്യയിലവതരിച്ചു. എക്സ്ഷോറൂം 3.48 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ ഇന്ത്യൻ വിപണിയിലെ വില. 2016 ഓട്ടോഎക്സ്പോയിലായിരുന്നു ഈ ഇറ്റാലിയൻ ബൈക്കിനെ ആദ്യമായി അവതരിപ്പിച്ചത്.

നീണ്ട ഒന്നരവർഷത്തിനുശേഷമാണ് യുവാക്കളെ ഹരംകൊള്ളിക്കാൻ ബെനലി 302ആർ ഇന്ത്യൻ വിപണിയിലേക്ക് കടന്നെത്തുന്നത്.

300 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍ എൻജിനാണ് ഈ ബൈക്കിന്‍റെ കരുത്ത്. 38.26 ബിഎച്ച്പിയും 26.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിൽ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.

ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മുൻഭാഗത്ത് നിന്നും ഈ ബൈക്കിനെ കൂടുതൽ ആകർഷണീയമാക്കുന്ന ഘടകങ്ങൾ.

അഗ്രസീവ് റൈഡിംഗ് പൊസിഷന് വേണ്ടി ഫൂട്ട് പെഗുകളുടെ സ്ഥാനവും ഈ ബൈക്കിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

 ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയാണ് പിൻഭാഗത്തെ പ്രധാന സവിശേഷതകൾ.
വൈറ്റ് റോസോ, റെഡ് നീറോ, സില്‍വര്‍ വെര്‍ദെ എന്നീ നിറഭേദങ്ങളിലാണ് ബൈക്ക് വിപണിയിലെത്തിച്ചേർന്നിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 26 ഔട്ട്‌ലെറ്റുകളിലും ബെനലി 302ആർ ലഭ്യമാക്കിയിട്ടുണ്ട്. കെടിഎം RC 390, യമഹ YZF-R3,കവാസാക്കി നിഞ്ച 300 തുടങ്ങിയ ഇന്ത്യയിലെ മുൻനിര എതിരാളികളുമായി കോമ്പുകോർക്കാനാണ് ബെനലി 302ആർ എത്തിച്ചേർന്നിരിക്കുന്നത്.
Tags
Back to top button