ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരം

രാത്രി ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം.

ബംഗളൂരു: രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വീണ്ടും പന്തുരുളുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം. നാല് കളിയിൽ ഒരു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ഒരു ജയവും മൂന്ന് സമനിലയുമാണ് ബംഗളൂരു എഫ്.സിക്കുള്ളത്. ബംഗളൂരു അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്.

ബ്ലാസ്റ്റേഴ്സിന് മുൻനിര താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. ശക്തമായൊരു ആദ്യ ഇലവനെ കളത്തിലിറക്കാൻ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷാറ്റോറിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ ഒഗ്ബചേയുടെ സ്കോറിംഗ് മികവിനെയാണ് ബ്ലാസ്റ്റേഴ്സ് ഉറ്റുനോക്കുന്നത്.

സുനിൽ ഛേത്രി, ഉദാന്ത സിംഗ്, ആഷിക് കുരുണിയൻ, റാഫേൽ അഗസ്റ്റോ, എറിക് പാർത്താലു തുടങ്ങിയവരിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. മുമ്പ് ഇരുവരും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ബംഗളൂരു ജയിച്ചു. ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button