ഇന്ദു സർക്കാർ: സ്പോൺസർ ചെയ്തതെന്ന് കോൺഗ്രസ്.

അടിയന്തരാവസ്ഥയെ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ‘ഇന്ദു സർക്കാർ’ എന്ന ചിത്രം മുഴുവനായും സ്പോൺസർ ചെയ്തതാണെന്ന് കോൺഗ്രസ്.

ചിത്രത്തിന് പിന്നിലുള്ള വ്യക്തിയെ കുറിച്ചും ഒാർഗനൈസേഷനെ കുറിച്ചും എല്ലാവർക്കും അറിവുള്ളതാണ്.

ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും കോൺഗ്രസ് വക്താവ് ജ്യോതിരാദിത്യ സിന്ധ്യ പ്രതകരിച്ചു.

അനുപം ഖേർ, നെയിൽ നിതിൻ മുകേഷ്,കീർത്തി കൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെയാണ് ചിത്രീകരിക്കുന്നത്.

അനു മാലിക്ക് , ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന്​ സംഗീതം നൽകിയിരിക്കുന്നത്. ജൂലൈ 28 ന് ‘ഇന്ദു സർക്കാർ’ തിയേറ്ററുകളിലെത്തും.

ചാന്ദ്‌നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്നല്‍, ഹീറോയിന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മധൂർ ഒരുക്കുന്ന ചിത്രമാണിത്.

Back to top button