ഭാരത് ബന്ദില്‍ വ്യാപക അക്രമം; ഒരാള്‍ കൊല്ലപ്പെട്ടു.

ഭാരത് ബന്ദില്‍ വ്യാപക അക്രമം

ന്യൂഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ അക്രമം വ്യാപകം. മധ്യപ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊരേന എന്നിവിടങ്ങളില്‍ അക്രമം പടരുന്നത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. റയില്‍ ഗതാഗതം ഉപരോധിച്ച പ്രവര്‍ത്തകര്‍ റയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.

മീററ്റില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Back to top button