നരേന്ദ്ര മോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി ഭൂപേഷ്‌ സിങ് ബാഘല്‍.

നരേന്ദ്ര മോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി

റായ്‍പുര്‍: രാജീവ് ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി ഭൂപേഷ്‌ സിങ് ബാഘല്‍. മോദിക്ക് ഉറക്കം കുറവാണെന്നും ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് മനസ്സിന്‍റെ സമനില തെറ്റാനുള്ള സാധ്യത കൂടുതലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബാഘല്‍ പറഞ്ഞു.

രാജീവ് ഗാന്ധി മരിച്ചത് രാജ്യത്തെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ ആയിട്ടാണെന്ന് കഴിഞ്ഞ ദിവസം ഒരു തെര‌ഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി പറഞ്ഞത് വിവാദത്തിലായിരുന്നു. രാജീവ് ഗാന്ധി മരണപ്പെട്ടിട്ട് കാലങ്ങളായി. അദ്ദേഹത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതില്‍ നിന്ന് തെളിയുന്നത് മോദിക്ക് സമനില തെറ്റിയെന്നാണെന്ന് ബാഘല്‍ വിമര്‍ശിക്കുന്നു.

മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂ എന്ന് മോദി പറഞ്ഞിട്ടുണ്ടല്ലോ. ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് മനസ്സിന്‍റെ സമനില തെറ്റാനുള്ള സാധ്യത കൂടുതലാണ്. മോദിക്ക് ചികിത്സ നല്‍കണമെന്നും ബാഘല്‍ പ്രതികരിച്ചു.

Back to top button