കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം.

കൊല്ലം ഡി.സി.സിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എറിഞ്ഞു വീഴ്ത്തിയ പോലീസുകാരനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. കൊല്ലം ഡി.സി.സിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എറിഞ്ഞു വീഴ്ത്തിയ പോലീസുകാരനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പോലീസുകാരനെ ഡിസ്മിസ് ചെയ്യുക, പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കൊല്ലം ഡി.സി.സി കടയ്ക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സ്റ്റേഷന്റെ ഗേറ്റിന് സമീപത്ത് വച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

നിസാരമായി ഇറങ്ങി പോകാൻ കഴിയുന്ന വകുപ്പുകളാണ് പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പോലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button