രാജ്യത്തെ തൊഴിൽ സമരങ്ങളെയടക്കം നിയന്ത്രിക്കുന്ന ബിൽ ഇന്ന് ലോകസഭയിൽ

തൊഴിൽ സമരങ്ങളെയടക്കം കർശനമായി നിയന്ത്രിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും.

രാജ്യത്തെ തൊഴിൽ നിയമ പരിഷ്ക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. സമരങ്ങളെയടക്കം കർശനമായി നിയന്ത്രിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും.

ഇന്ത്യയിലെ വ്യവസായിക മുരടിപ്പിന് പ്രധാന കാരണങ്ങളിൽ ഒന്ന് ട്രേഡ് യൂണിയനുകളാണെന്ന നിലപാടിൽ കേന്ദ്രസർക്കാരിന് മാറ്റമില്ല. അതുകൊണ്ട് തൊഴിലാളി അനുകൂല നിയമങ്ങളെ പൊളിച്ചെഴുതാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായി സമരം ചെയ്യാൻ ഒരുപാട് പണിപെടേണ്ടി വരുന്ന സാഹചര്യമാണ് ബിൽ പാസായാൽ ഉണ്ടാവുക. ബില്ലിലെ വ്യവസ്ഥ പ്രകാരം ആറാഴ്ച മുമ്പെങ്കിലും തൊഴിലുടമയ്ക്ക് സമരത്തിനുള്ള കാരണം കാണിക്കൽ നോട്ടീസ് കൊടുക്കണം. തൊഴിൽ വിഷയത്തിൽ ഏതെങ്കിലുമൊരു കേസ് ട്രിബ്യൂണലിൽ തീർപ്പാകാതെ നിൽക്കുന്നുണ്ടെങ്കിൽ ആ വിഷയത്തിൽ സമരം ചെയ്യാൻ പാടില്ല.

ഇങ്ങനെ കുറച്ചു ദിവസം മുമ്പ് സമരമുന്നറിയിപ്പ് കൊടുക്കേണ്ട വ്യവസ്ഥ നിലവിൽ സർക്കാർ അനുബന്ധ മേഖലയിൽ മാത്രമേയുള്ളൂ. അതെല്ലാം ഇനി സ്വകാര്യ മേഖലയിലും ബിൽ പ്രകാരം ബാധകമാകും. വിവിധ സമര രീതികളായ ‘മെല്ലെ പോക്ക് ‘, ഘരാവോ, ധർണ, മാനേജർക്കെതിരെ പ്രതിഷേധം, തുടങ്ങിയവയെല്ലാം തന്നെ ബില്ലിലെ നിർദേശപ്രകാരം നിയമപരമല്ലാതാകും. മാത്രമല്ല പകുതിയിലധികം ആളുകൾ ലീവ് എടുത്താൽ അതും സമരമായാകും ഇനി കണക്കാക്കപ്പെടുക.

നിയമം ലംഘിച്ച് സമരം ചെയ്താലുള്ള ശിക്ഷ ഇപ്പോൾ അമ്പതു രൂപ പിഴയാണെങ്കിൽ അതു മാറി ഇരുപതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ ആകും. പിഴ കൂടാതെ ഒരു മാസം തടവശിക്ഷയും അനുഭവിക്കേണ്ടിവരും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button