സംസ്ഥാനം (State)

ശബരിമലവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ.

യുവതി പ്രവേശനത്തിന് സംരക്ഷണം നൽകണമെന്നും പ്രായ പരിശോധന ഉടൻ നിർത്തിവയ്ക്കണമെന്നും ബന്ദു അമ്മിണി നൽകിയ ഹർജിയിൽ പറയുന്നു

ശബരിമല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ. യുവതീ പ്രവേശനത്തിന് സംരക്ഷണം നൽകണമെന്നും പ്രായ പരിശോധന ഉടൻ നിർത്തിവയ്ക്കണമെന്നും ബന്ദു അമ്മിണി നൽകിയ ഹർജിയിൽ പറയുന്നു. സ്ത്രീകളെ തടയുന്നവർക്കെതിരെ നടപടി വേണമെന്നും ബിന്ദു ആരോപിച്ചു.

നിലവിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം കോടതി വിലക്കിയിട്ടില്ലെങ്കിലും യുവതികൾക്ക് പ്രവേശിക്കാൻ സുരക്ഷയൊരുക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്താനെത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും അടങ്ങുന്ന സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണവും നടന്നിരുന്നു. ഇതെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു.

Tags
Back to top button