സംസ്ഥാനം (State)

സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി.

ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം ഒരുക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി. ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം ഒരുക്കാത്തതിനാലാണ് തൃപ്തി ദേശായിയുടെ സഹായത്തോടേ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം ഒരുക്കാതിരുന്നതോടെയാണ് ബിന്ദു അമ്മിണി സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കാൻ പോകുന്നത്. തൃപ്തി ദേശായി അടക്കമുള്ളവരുടെ സഹായവും ഇക്കാര്യത്തിൽ താൻ തേടുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

അതേസമയം തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ ഗൂഡാലോചനയുണ്ടാകാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാൻ പ്രതിപക്ഷ ഗൂഢാലോചന നടന്നിരിക്കാം. ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണം തെറ്റാണെന്നും ഒരു സ്ത്രീക്ക് നേരെയും ഇത്തരം ആക്രമണം പാടില്ലെന്നും കാനം പറഞ്ഞു.

ബിന്ദു അമ്മിണിക്കെതിരെയുള്ള ആക്രമണത്തിൽ പോലീസ് നോക്കി നിന്ന സംഭവം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇതിനിടെ 2020 ജനുവരി രണ്ടിന് വീണ്ടും ശബരിമലയിൽ സന്ദർശനം നടത്താനാണ് ബിന്ദു അമ്മിണിയുടെ തീരുമാനം.

Tags
Back to top button