രാഷ്ട്രീയം (Politics)

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ബോംബേറ്.

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തില്‍ അക്രമം വ്യാപകം. ബി​ജെ​പി നേ​താ​വ് ബിജു തുത്തിയുടെ വീ​ടി​നു​നേ​രേ ബോം​ബേ​റുണ്ടായി. പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഫ​ര്‍​ണി​ച്ച​റും വ​രാ​ന്ത​യോ​ട് ചേ​ര്‍​ന്ന മു​റി​യി​ലെ ബെ​ഡും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കി​ല്‍ എ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ വി.​വി.ശ്രീ​ജി​ത്തി​ന്‍റെ വീ​ടി​നു​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട ശ്രീ​ജി​ത്തി​ന്‍റെ കാ​ര്‍, അ​യ​ല്‍​വാ​സിയു​ടെ സ്കൂ​ട്ട​ര്‍ എന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ച്ച​ത്.

 ഞായറാഴ്ച പു​ല​ര്‍​ച്ചെ ബി​ജെ​പി അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം പാ​പ്പി​നി​ശേ​രി പു​തി​യ​കാ​വി​നു സ​മീ​പം വ​ലി​യ​വീ​ട്ടി​ല്‍ അ​ശോ​ക​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്ക് ക​ത്തി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ സം​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.

പാപ്പിനിശ്ശേരി കല്ല്യാശേരി പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.

Tags
Back to top button