അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണം നവംബർ 17 ന് മുമ്പ് ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ്.

ഗ്യാൻചന്ദ് പരാഖ് ആണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ജയ്പൂർ: അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മാണം നവംബർ 17 ന് മുമ്പ് ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ്. രാജസ്ഥാനിലെ പാലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഗ്യാൻചന്ദ് പരാഖ് ആണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

നവംബർ 17നാണ് സുപ്രീംകോടതി രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കുക. ഇതിന് മുമ്പുതന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാലിയിലെ രാംലീല പരിപാടിയ്ക്ക് മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേസിലെ വിചാരണ ഒക്ടോബർ 17ന് അവസാനിക്കുമെന്നും ഈ വർഷം നമുക്ക് അനുകൂലമായ വർഷമാണെന്നും പരാഗ് പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ‘വളരെ നല്ല വാർത്ത’ കാത്തിരിക്കുന്നുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വാക്കുകൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പരാഖിന്റെ പ്രസ്താവന.

Back to top button