മഹാരാഷ്ട്രയിൽ ബി.ജെ.പി- എൻ.സി.പി സർക്കാർ അധികാരത്തിൽ.

ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും

മഹാരാഷ്ട്ര അധികാര വടംവലിയിൽ ജയിച്ച് ബി.ജെപി. അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി- എൻ.സി.പി സർക്കാർ അധികാരത്തിലേറി. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജനം പിന്തുണച്ചത് ബി.ജെ.പിയെയെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ.

ശരത് പവാറുമായുള്ള രഹസ്യ നീക്കം നടന്നത് മറ്റ് പാർട്ടികൾ അറിയാതെ. കോൺഗ്രസും ശിവസേനയുമായി ആയിരുന്നു എൻ.സി.പി നേരത്തെ സഖ്യരൂപീകരണത്തിന് ശ്രമിച്ചിരുന്നത്.

നേരത്തെ നടന്ന പവാർ- മോഡി കൂടിക്കാഴ്ച കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാൽ ഇപ്പോഴുള്ള നീക്കം വളരെ രഹസ്യമായിരുന്നു.

സംസ്ഥാനത്ത് എൻ.സി.പി-ശിവസേന- കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഗവർണറെ കാണാനിരിക്കെയാണ് ഈ നാടകീയ നീക്കം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button