രാഷ്ട്രീയം (Politics)

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നമോ പ്രചാരണം ശക്തമാക്കി ബിജെപി.

നമോ പ്രചാരണം ശക്തമാക്കി ബിജെപി.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നമോ പ്രചാരണം ശക്തമാക്കി ബിജെപി. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നരേന്ദ്രമോദി ആപ്പിലൂടെ അഞ്ച് കോടി രൂപയുടെ സാധനങ്ങളാണ് വിറ്റയിച്ചത്.

പ്രാദേശിക ഓഫീസിലെ പ്രവര്‍ത്തകരാണ് നരേന്ദ്രമോദിയുടെ രണ്ടാവരവിനായുള്ള നമോ പ്രചാരണം ശക്തമാക്കുന്നത്. ടി ഷര്‍ട്ടുകള്‍, നോട്ട്ബുക്കുകള്‍, സ്റ്റിക്കറുകള്‍, തൊപ്പികള്‍, പേന തുടങ്ങിയ ആകര്‍ഷകമായ വസ്തുക്കളാണ് പേടിഎം, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ വില്‍ക്കുന്നത്.

പാര്‍ട്ടിയിലെ പ്രമുഖരായ യോഗി ആദിത്യനാഥ്, വിജയ് രൂപാണി എന്നിവരാണ് നമോ ബ്രാന്‍ഡുകളുടെ മുഖ്യപ്രചാരകര്‍. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള എംപി അനുരാഗ് താക്കൂര്‍, സാമൂഹ്യക്ഷേമ മന്ത്രി ടി സി ഗെഹ്‍ലോട്ട് എന്നിവര്‍ നമോ ‍ടീഷര്‍ട്ട് ധരിച്ച ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ഇതുവരെ അഞ്ച് മില്യണ്‍ ആളുകള്‍ നരേന്ദ്രമോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 2.64 കോടിയുടെ ടീ ഷര്‍ട്ടുകള്‍, 56 ലക്ഷത്തിന്‍റെ തൊപ്പികള്‍, 43 ലക്ഷത്തിന്‍റെ കീ ചെയിനുകള്‍, 37 ലക്ഷത്തിന്‍റെ കപ്പുകള്‍, 32 ലക്ഷം രൂപയുടെ നോട്ട് ബുക്കുകള്‍, 38 ലക്ഷം രൂപയുടെ പേനകള്‍ തുടങ്ങിയവ ഇതുവരെ വിറ്റയിച്ചെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags