കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം

കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം

</p>ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മിസിസാഗയിലെ ബോബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്.<p>

<p>വ്യാഴാഴ്ച രാത്രി പത്ത് മുപ്പതോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക്കല്‍ സര്‍വീസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.</>

advt
Back to top button