വിദ്യാർത്ഥിനിയെ അധ്യാപകനും സ്കൂളിൻ്റെ ഡയറക്ടറും ചേർന്ന് പീഡിപ്പിച്ചു.

ജയ്പൂർ: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകനും സ്കൂളിൻ്റെ ഡയറക്ടറും ചേർന്ന് പീഡിപ്പിച്ചു.

പീഡനത്തിനു ശേഷം നിർബന്ധപൂർവ്വം ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയ വിദ്യാർത്ഥിനിയുടെ ബുദ്ധിക്ക് തകരാർ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറേക്കാലമായി ജഗ്ദീഷ്, ജഗത് എന്നീ രണ്ടുപേർ 18 വയസുകാരിയായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എക്സ്ട്രാ ക്ലാസുകൾ ഉണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വൈകിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു പ്രതികൾ ചെയ്തുപോന്നത്.

 രണ്ടുതവണ പെൺകുട്ടി അബോർഷന് വിധേയയായി. ശരിയായ ശ്രദ്ധ എടുക്കാത്തത് കൊണ്ട് ഓപ്പറേഷൻ്റെ സമയത്ത് ഓക്സിജൻ്റെ കുറവ് ഉണ്ടാകുകയും ബുദ്ധി തകരാറിലാകുകയും ചെയ്യുകയായിരുന്നു.

ബുദ്ധിക്ക് ഉണ്ടായ ക്ഷതം സ്ഥിരമായി നിലനിൽക്കുന്നത് ആയിരിക്കുമെന്ന് ജയ്പൂർ എസ് എം എസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ഡി എസ് മീന പറഞ്ഞു.

അതേസമയം, ജില്ലാ ഭരണകൂടം സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

പ്രതികളെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സികാർ ജില്ല പോലീസ് ചീഫ് വിനിത് കുമാർ പറഞ്ഞു.

പെൺകുട്ടിയുടെ അബോർഷൻ നടത്തിയ ക്ലിനിക്കിൽ കൂടുതൽ റെയ്ഡുകൾ നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Back to top button