മലപ്പുറം മഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ക്രൂര മർദനം.

പ്ലസ്ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥികളെ മർദിച്ചത്.

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർത്ഥികൾക്ക് ക്രൂര മർദനം. പ്ലസ്ടു വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചത്.

മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ദേഹമാസകലം പരിക്കേറ്റ പാടുകളുമുണ്ട്. അഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ കൈകൾ ഒടിഞ്ഞ നിലയിലാണ്. 15 പേരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.

സാരമായി പരിക്കേറ്റ വിദ്യാർഥികൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പോലീസിൽ പരാതി നൽകി. എന്നാൽ സ്കൂൾ അധികൃതരുടെ വിശദീകരണം കൂടി അറിഞ്ഞ ശേഷം, തുടർനടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് പോലീസ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button