സംസ്ഥാനം (State)

ശമ്പളം മുടങ്ങിയ വേദനയിൽ മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു.

നിലമ്പൂർ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിലാണ് ജീവനക്കാരൻ തൂങ്ങി മരിച്ചത്.

മാസങ്ങളായി ശമ്പളം മുടങ്ങിയ വേദനയിൽ മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ(52) നാണ് നിലമ്പൂർ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്.

പാർട്ട് ടൈം സ്വീപ്പർ ആയിരുന്ന രാമകൃഷ്ണൻ രാവിലെ 8.30-ന് ഓഫീസിൽ എത്തി. ജോലി സമയത്തിനിടയിലാണ് ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥർ പുറത്ത് പോയ സമയം ഓഫീസ് മുറിലാണ് സംഭവം നടന്നത്. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം നൽകിയിട്ടില്ല.

കൂടാതെ ആറ് മണിക്കൂർ ജോലി ഒന്നര മണിക്കൂർ ആയി കുറച്ചും ജോലി മാസത്തിൽ പതിനഞ്ച് ദിവസമാക്കി കുറച്ചും പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതർ. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

Tags
Back to top button