ദേശീയം (National)

ബുലന്ദ്‍ഷെഹര്‍ കൊലപാതകം: പ്രദേശവാസികളായ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ബുലന്ദ്‍ഷെഹര്‍ കൊലപാതകം

ബുലന്ദ്‍ഷെഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടത്തിയ കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രദേശവാസികളായ നദീം, കാല, റിയാസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും തോക്കും കത്തിയും അടക്കമുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ ജിതേന്ദ്ര മാലിക് എന്ന സൈനികനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഗോവധമാരോപിച്ചുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിങിനെ ജിതേന്ദ്ര മാലിക് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം ജിതേന്ദ്ര മാലിക് കുറ്റം നിഷേധിച്ചിട്ടുണ്ട്.

ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്‌ലാഖ് എന്ന വയോധികനെ 2015-ല്‍ യുപിയില്‍ തല്ലിക്കൊന്ന കേസ് അന്വേഷിച്ചിരുന്നത് സുബോദ് കുമാര്‍ സിങ്ങായിരുന്നു. ഇത് ബീഫല്ലെന്നും ആട്ടിറച്ചിയാണെന്നും അന്വേഷണത്തിൽ സുബോധ് കണ്ടെത്തിയിരുന്നതാണ്. ഇതോടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്താൻ കലാപം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Tags
Back to top button
%d bloggers like this: