വടക്കൻ ടുണീഷ്യയിലുണ്ടായ ബസ് അപകടത്തിൽ 26 പേര് മരിച്ചു.

ടുണീഷ്യയുടെ വടക്കൻ പ്രദേശമായ ഐൻ സ്നൂസിയിലാണ് അപകടമുണ്ടായത്.

വടക്കൻ ടുണീഷ്യയിലുണ്ടായ ബസ് അപകടത്തിൽ 26 പേര് മരിച്ചു. ടുണീഷ്യയുടെ വടക്കൻ പ്രദേശമായ ഐൻ സ്നൂസിയിലാണ് അപകടമുണ്ടായത്. തലസ്ഥാനനഗരിയായ ട്യൂണിസിൽ നിന്ന് ഐൻ ഡ്രഹാമിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

കുത്തനെയുള്ള വളവിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

ടുണീഷ്യയുടെ തലസ്ഥാനനഗരിയായ ട്യൂണിസിൽ നിന്ന് വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ ഐൻ ഡ്രഹാമിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ 26 പേര് മരിക്കുകയും 18 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തകർന്ന ബസിന്റെയും ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

Back to top button