ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് മൂന്നിടത്തും എൽ.ഡി.എഫ് രണ്ടിടത്തും വിജയിച്ചു

പലയിടത്തും അട്ടിമറി വിജയമാണ് ഉണ്ടായിരിക്കുന്നത്

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് നിയമസഭാമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54830 വോട്ടുകളാണ് വി.കെ പ്രശാന്ത് ആകെ നേടിയത്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ 40365 വോട്ടുകൾ നേടി. എൻ.ഡി.എ സ്ഥാനാർത്ഥി എസ് സുരേഷ് 2753 വോട്ടുകളാണ് നേടിയത്.

കോന്നി: കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54099 വോട്ടുകളാണ് കെ.യു ജനീഷ് നേടിയത്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി മോഹൻ രാജ് 44146 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 39786 വോട്ടുകളും നേടി.

അരൂർ: അരൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 1955 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 68851 വോട്ടുകളാണ് ഷാനിമോൾ ഉസ്മാൻ നേടിയത്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ 66896 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി കെ പ്രകാശ് ബാബു 16215 വോട്ടുകളും നേടി.

എറണാകുളം: എറണാകുളം നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് ജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി.ജെ വിനോദിന്റെ വിജയം. 37891 വോട്ടുകളാണ് ടി.ജെ വിനോദ് നേടിയത്. എറണാകുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയ് 34141 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി സി ജി രാജഗോപാൽ 13351 വോട്ടുകളും നേടി.

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 65407 വോട്ടുകളാണ് എം.സി കമറുദ്ദീൻ നേടിയത്. മണ്ഡലത്തിൽ എൻ.ഡി.എ ആണ് രണ്ടാം സ്ഥാനത്ത്. എൻ.ഡി.എ സ്ഥാനാർത്ഥി രവിശ തന്ത്രി 57484 വോട്ടുകൾ നേടി. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റേ 38233 വോട്ടുകളാണ് നേടിയത്.

Back to top button