ജനചന്ദ്രൻ മാസ്റ്ററെ വേങ്ങരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ കേന്ദ്ര നീക്കം.

വേങ്ങര: ജനചന്ദ്രൻ മാസ്റ്ററെ വേങ്ങരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ കേന്ദ്ര നീക്കം.

ബിജെപി സംസ്ഥാന നേതൃത്വം നൽകിയ പേരുകൾ അവഗണിച്ചാണ് കേന്ദ്രം ജനചന്ദ്രൻ മാസ്റ്ററെ പരിഗണിക്കുന്നത്.

എൻഡിഎയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

ബിജെപി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രനോ യുവ മോർച്ച നേതാവ് പ്രകാശ് ബാബുവോ മത്സരിക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

വേങ്ങര മണ്ഡലത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ ആരംഭിക്കും.

ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗവും, സംസ്ഥാന സമിതിയംഗവുമായ ജനചന്ദ്രന്‍ മാസ്റ്റര്‍ ബിജെപി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്‍റാണ്.

ജനചന്ദ്രന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്വം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്‍റെ നിലപാട്.

Back to top button