രാജീവ് വധക്കേസിൽ സി പി ഉദയഭാനുവിൻ്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടൻ.

രാജീവ് വധക്കേസിൽ സി പി ഉദയഭാനുവിൻ്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടൻ.

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ പ്രമുഖ അഭിഭാഷകൻ സി പി ഉദയഭാനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.

ഉദയഭാനുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏത് ഉന്നതനും മുകളിലാണ് നിയമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട ജസ്റ്റിസ് ഉബൈദിൻ്റെ വിധിക്കെതിരെ ഹൈക്കോടതി പരാമർശം നടത്തി.

അന്വേഷണത്തെ തടസപ്പെടുത്തുന്നത് ആയിരുന്നു ഇടക്കാല ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഉദയഭാനു വീട്ടിൽ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ഉദയഭാനുവിനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

advt
Back to top button