ദേശീയം (National)
ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം.
ബി.എസ്.എൻ.എൽ ജിവനക്കാർക്ക് സ്വയം വിരമിക്കൽ നടപ്പാക്കാനും തീരുമാനമായി.

ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ടെലികോം മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ബി.എസ്.എൻ.എൽ ജിവനക്കാർക്ക് സ്വയം വിരമിക്കൽ (വി.ആർ.എസ്) നടപ്പാക്കാനും തീരുമാനമായി. ബി.എസ്.എൻ.എലിന് 4ജി സ്പെക്ട്രം അനുവദിക്കും.
ലയനം പൂർത്തിയായതിന് ശേഷം എം.ടിഎൻ.എൽ ബി.എസ്.എൻ.എലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.