കർദിനാൾ ഐവൻ ഡയസിനെ സ്​മരിച്ച്​ ജന്മനാടായ മുംബൈ.

മും​ബൈ: തി​ങ്ക​ളാ​ഴ്​​ച റോ​മി​ൽ അ​ന്ത​രി​ച്ച മു​ൻ മും​ബൈ അ​തി​രൂ​പ​ത ആ​ർ​ച്​​ ബി​ഷ​പ്പും രൂ​പ​ത​ക​ളു​ടെ മേ​ൽ​സ​ഭ​യാ​യ ആ​ർ​ച്​​​ഡ​യോ​സി​സി‍​െൻറ മേ​ധാ​വി​യു​മാ​യി​രു​ന്ന ക​ർ​ദി​നാ​ൾ െഎ​വ​ൻ ഡ​യ​സി​നെ (81) സ്​​മ​രി​ച്ച്​ മും​ബൈ ന​ഗ​രം.

ഗോ​വ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ കു​ടി​യേ​റി​യ കാ​ർ​ലോ ന​സ്​​റോ ഡ​യ​സ്-​​മ​റി​യ മാ​ർ​ട്ടി​ൻ​സ്​ ഡ​യ​സ്​ ദ​മ്പ​തി​ക​ളു​ടെ നാ​ല്​ ആ​ൺ​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി 1936 ഏ​പ്രി​ൽ 14ന്​ ​ന​ഗ​ര​ത്തി​ലെ ബാ​ന്ദ്ര​യി​ലാ​യി​രു​ന്നു െഎ​വ​ൻ ഡ​യ​സി‍​െൻറ ജ​ന​നം.

1958ൽ ​വൈ​ദി​ക​നാ​യ അ​ദ്ദേ​ഹം മൂ​ന്നു​ വ​ർ​ഷ​ത്തി​നു​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി റോ​മി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു.

സ​ഭാ നി​യ​മ​ത്തി​ൽ ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യ അ​ദ്ദേ​ഹം പി​ന്നീ​ട്​ ഡെ​ന്മാ​ർ​ക്​, സ്വീ​ഡ​ൻ, നോ​ർ​വേ, ഫി​ൻ​ല​ൻ​ഡ്, മൊ​റീ​ഷ്യ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വ​ത്തി​ക്കാ​ൻ സ്​​ഥാ​ന​പ​തി കാ​ര്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

തു​ട​ർ​ന്ന്​ വ​ത്തി​ക്കാ​ൻ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ഇ​ത​ര രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ത​ല​വ​നാ​യി.

1982 മേ​യി​ലാ​ണ്​ ആ​ർ​ച്​​ ബി​ഷ​പ്പാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​ത്. 1996 ന​വം​ബ​റി​ൽ​ മും​ബൈ അ​തി​രൂ​പ​ത ആ​ർ​ച്​​ ബി​ഷ​പ്പാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. ​2001 ഫെ​ബ്രു​വ​രി 21ന്​​ ​ക​ർ​ദി​നാ​ളാ​യി.

Back to top button