ദേശീയം (National)

ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളിൽ ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്ന കർട്ടോസാറ്റ് 3 വിക്ഷേപിച്ചു.

കർട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം രാവിലെ 9.28-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.

ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളിൽ ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്ന കർട്ടോസാറ്റ് 3 വിക്ഷേപിച്ചു. കർട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം രാവിലെ 9.28-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.

അമേരിക്കയ്ക്ക് വേണ്ടി നിർമിച്ച 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനത്തിലുണ്ട്. പി.എസ്.എൽ.വി എക്സ്എൽ.വി 47 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപദത്തിലെത്തിക്കുക. ദുരന്ത നിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന് പ്രയോജനപ്പെടുത്താവുന്ന ഉപഗ്രഹമാണ് കർട്ടോസാറ്റ്.

27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിക്കാനാണ് ഐ.എസ്.ആർ.ഒയുടെ ശ്രമം. ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കർട്ടോസാറ്റ് 3 യാണ് വിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട ഉപഗ്രഹം. യു.എസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേതൃത്വം കൊടുക്കുന്നത് ഐ.എസ്.ആർ.ഒയുടെ പുതിയ വാണിജ്യ വിഭാഗം ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ്.

Tags
Back to top button