കാവേരി നദീജല തര്‍ക്കം: അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും.

കാവേരി നദീജല തര്‍ക്കം

<p>ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായ കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് അന്തിമ വിധി പ്രഖ്യാപിക്കും. നാലാഴ്ചയ്ക്കകം വിധി പ്രസ്താവിക്കുമെന്ന് കഴിഞ്ഞമാസം കോടതി വ്യക്തമാക്കിയിരുന്നു. കാവേരി നദീജല ട്രൈബ്യൂണല്‍ തീരുമാനത്തിന് എതിരെ തമിഴ്നാടും കര്‍ണാടകവും കേരളവും നൽകിയ അപ്പീലിലാണ് വിധി പറയുന്നത്. ഇതു പരിഗണിച്ച് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.</p>

വിധി പ്രസ്താവിക്കുന്നതോടെ തർക്കം വീണ്ടും ഉയർന്നേക്കാമെന്നാണ് വിലയിരുത്തലുകൾ. ഇതു കണക്കിലെടുത്തുകൊണ്ടാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 2007 ലെ കാവേരി ട്രിബ്യൂണൽ ഉത്തരവിനെതിരെയാണ് കർണാടകം സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച് 419 ടി.എം.സി. അടി വെള്ളം തമിഴ്നാടിനും 270 ടി.എം.സി. അടി വെള്ളം കര്‍ണാടകത്തിനും 30 ടി.എം.സി. അടിവെള്ളം കേരളത്തിനും ലഭിക്കണം.

<p>കാവേരി നദിയില്‍ നാല് അണക്കെട്ടുകളുണ്ട്. നിലവിൽ 7 ടി.എം.സി. അടി വെള്ളം മാത്രമാണെന്ന് അണക്കെട്ടിൽ അവശേഷിക്കുന്നത്. പരമാവധി ജലസംഭരണശേഷി 106 ടി.എം.സി. അടിയാണ്. ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ വെള്ളം നല്‍കാനാവില്ലെന്ന നിലപാടിലാണ് കർണാടകം.</>

new jindal advt tree advt
Back to top button