മെഡിക്കല്‍ കോഴ കേസില്‍ മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍..

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാനായി കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ ഒറീസ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്‌റൂര്‍ ഖുദ്ദുസി അറസ്റ്റില്‍.

ഇയാള്‍ക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമകളായ ബി പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാല, രാംദേവ് സരസ്വത് എന്നിവരെയും ഇതോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത കാരണത്താല്‍ ഇൗ കോളേജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

കോളേജിന് സുപ്രീംകോടതിയില്‍ നിന്ന് പ്രവര്‍ത്തനാനുമതി വാങ്ങിത്തരാമെന്നു പറഞ്ഞാണ് ഇയാള്‍ ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങിയത്.

ഇയാളുടെ താമസ സ്ഥലത്തു നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തിട്ടുണ്ട്.

Back to top button