ഏഴായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപണത്തിൽ രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്.

കേരളം അടക്കം പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

ഏഴായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപണത്തിൽ രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്. കേരളം അടക്കം പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. നിർണായക രേഖകൾ ലഭിച്ചെന്നാണ് സൂചന.

രാജ്യത്തെ 169 ഇടങ്ങളിൽ ഒരേ സമയത്തായിരുന്നു സി.ബി.ഐ റെയ്ഡ്. വിവിധ പൊതുമേഖലാ ബാങ്കുകൾ, ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവെന്നാണ് സൂചന. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്.

ഏഴായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ച് കേസുകൾ സി.ബി.ഐ രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് രാജ്യവ്യാപക റെയ്ഡ് നടത്താൻ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഈവർഷം ഇതുവരെ 6800ഓളം ബാങ്ക് തട്ടിപ്പ് പരാതികളാണ് റിസർവ് ബാങ്കിന് ലഭിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button