സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്നലെ രാത്രി മുതലാണ് വാട്സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ വാട്സാപ്പ് വഴി ചോ‍ര്‍ന്ന ചോദ്യപേപ്പറും സിബിഎസ് ഇ രണ്ടാം സെറ്റ് പേപ്പറും ഒന്നുതന്നെയാണെന്ന് സമ്മതിച്ചു.

വ്യാഴാഴ്ച രാത്രി മുതൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചോദ്യപേപ്പര്‍ ഇന്നു രാവിലെയോടെയാണ് മന്ത്രിയുടെ പക്കലെത്തിയതും ഒത്തുനോക്കിയതും. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്.

കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി മുൻപ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദ്യാഭ്യാസ ഡയറക്ടറേറ്റും സെക്രട്ടറിയുമായും സംസാരിച്ചെന്നും ചോര്‍ന്നത് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ തന്നെയാണെന്ന് ഉറപ്പിച്ചതായും മന്ത്രി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. ഡൽഹി രോഹിണി പ്രദേശത്തു നിന്നുമാണ് ചോര്‍ന്ന ചോദ്യപേപ്പര്‍ സന്ദേശത്തിന്‍റെ ഉത്ഭവമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

1
Back to top button