ദേശീയം (National)

ജമ്മുകശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ പുനക്രമീകരിച്ചു.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും യാഥാർത്ഥ്യമാക്കിയുള്ള വിജ്ഞാപനങ്ങൾ ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു

ജമ്മുകശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകശ്മീർ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്രസർക്കാർ ഇന്നലെ അർധരാത്രിയിൽ പൂർത്തിയാക്കിയത്.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും യാഥാർത്ഥ്യമാക്കിയുള്ള വിജ്ഞാപനങ്ങൾ ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതുതായി നിലവിൽ വന്ന ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണ മാധൂർ സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായ ഗിരീഷ് ചന്ദ്രമുർമ്മു ഉച്ചയ്ക്ക് ശ്രീനഗറിൽ സത്യപ്രതിജ്ഞ ചെയ്യും.

ജമ്മുകശ്മീർ ഇനി അങ്ങനെ ഒരു സംസ്ഥാനമില്ല. ജമ്മുകാശ്മീരെന്നും ലഡാക്കെന്നും പേരിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്നലെ അർധരാത്രി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് നിലവിൽ വന്നു. ആകെ മൂന്ന് ഉത്തരവുകളാണ് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിൽ ആദ്യത്തേത് ജമ്മുകാശ്മീരിന്റെ സംസ്ഥാനമെന്ന നിലയിലുള്ള അസ്ഥിത്വം പിൻ വലിയ്ക്കുന്നതാണ്. രണ്ടാമത്തെ വിജ്ഞാപനം നിലവിലുള്ള ജമ്മുകാശ്മീർ ഹൈക്കോടതിയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഹൈക്കോടതിയായി അധികാരപ്പെടുത്തുന്നു. ഇതനുസരിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പടെ എല്ലാ ജഡ്ജിമാരും ഇന്ന് മുതൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ വ്യവഹാര പരിഹാര ചുമതലയാകും നിർവഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നാം വിജ്ഞാപനം സ്ഥിരം താമസക്കാർ പരമ്പര്യ സംസ്ഥാന വിഷയങ്ങൾ തുടങ്ങിയ വിവക്ഷകൾ ജമ്മുകശ്മീരിന് നഷ്ടമായി.ഇതൊടെ ഇന്ത്യയിലെ മറ്റ് ഏതൊരു കേന്ദ്രഭരണ പ്രദേശത്തിനും ഉള്ള അധികാര അവകാശങ്ങളും സ്ഥാനവും മാത്രമേ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇനി മുതൽ അവകാശപ്പെടാനാകൂ. പൂർണ അർഥത്തിൽ ജമ്മുകശ്മീരിനെ ഇന്ത്യയോടു ചേർക്കുക, പ്രദേശത്തിന്റെ വികസനവും പുരോഗതിയും സാധ്യമാക്കുക തുടങ്ങിയവയാണ് നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

Tags
Back to top button